ഈദുൽ ഫിത്വർ: അറവുശാലകളുടെ പ്രവർത്തനസമയം പ്രഖ്യാപിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്: ഈദുൽ ഫിത്വറിന് മുന്നോടിയായി അറവുശാലകളുടെ പ്രവർത്തനസമയം മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ വ്യക്തികൾക്കായി അറവുശാലകൾ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ പ്രവർത്തിക്കും. വ്യാപാര സ്ഥാപനങ്ങൾക്കും കശാപ്പുകടകൾക്കും രാത്രി ഏഴു മുതൽ രാത്രി 12 വരെ സൗകര്യം ഉപയോഗിക്കാം.

റമദാൻ 29 വ്യാഴാഴ്ച മുതൽ പെരുന്നാളിന്റെ രണ്ടാം ദിവസം വരെ ആടുകളെ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരെ അറുക്കും. വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ 11 വരെയും ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് നാലുവരെയും സേവനം ലഭ്യമായിരിക്കും. പോത്തുകളെയും ഒട്ടകങ്ങളെയും വൈകീട്ട് നാലു മുതൽ രാത്രി ഒന്നു വരെ അറുക്കാം.

അറവുശാലകൾ ഉപയോഗിക്കാൻ പദ്ധതിയിടുന്ന കമ്പനികൾ, കശാപ്പുകടകൾ, ചാരിറ്റി സംഘടനകൾ തുടങ്ങിയവർ പ്രവർത്തനം നിയന്ത്രിക്കുന്ന കമ്പനികളുമായി നേരത്തെ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് അധികൃതർ അറിയിച്ചു. ഈദിന്റെ മൂന്നാം ദിവസം മുതൽ സീബിലെ അറവുശാല രാവിലെ ആറു മുതൽ വൈകീട്ട് നാലു വരെ പ്രവർത്തിക്കും. ആമിറാത്ത് അറവുശാല രാവിലെ ആറു മുതൽ ഉച്ചക്ക് ഒന്നു വരെ തുറന്നിരിക്കും.

Tags:    
News Summary - Eid al-Fitr: Muscat Municipality announces operating hours of slaughterhouses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.