സിറ്റി ​സെന്റർ മസ്‌കത്തിൽ അവി​സെൻ ഫാർമസിയുടെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യുന്നു

സിറ്റി സെന്റർ മസ്‌കത്തിൽ പുതിയ ശാഖ തുറന്ന് അവിസെൻ ഫാർമസി

മസ്‌കത്ത്: ഒമാനിലെ വിശ്വാസ്യതയാർന്ന ആരോഗ്യപരിചരണ ബ്രാൻഡുകളിലൊന്നായ അവി​സെൻ ഫാർമസി സിറ്റി ​സെന്റർ മസ്‌കത്തിൽ പുതിയ ശാഖ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ മാനേജിങ് ഡയറക്ടർ നിസാർ എടത്തും ചാലിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷബീറലി കൊന്നോല എന്നിവരും മറ്റ് കമ്പനി ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.

മസ്‌കത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായ സിറ്റി സെന്ററിൽ ആരംഭിച്ച പുതിയ ശാഖയിൽ വിവിധതരം മരുന്നുകൾ, ആരോഗ്യസംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങിയവ ലഭ്യമാകും. കൂടാതെ ഫാർമസിസ്റ്റുകളുടെ വിദഗ്ദ നിർദേശങ്ങളും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. സീബ് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും സൗകര്യപ്രദമായ ആരോഗ്യ സേവനം ലഭ്യമാക്കുകയാണ് പുതിയ ഔട്ട്‍ലറ്റ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - Avisen Pharmacy opens new branch in City Center Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.