Posted On
date_range Updated On
date_range സൂറിൽ ഇന്‍ർനെറ്റ് സേവനം തടസ്സപ്പെട്ടു
സൂർ: നിർമാണ പ്രവർത്തനങ്ങൾക്കിടെ ഫൈബർ ഓപ്റ്റിക് കേബിൾ മുറിഞ്ഞതിനെ തുടർന്ന് സൂർ പ്രദേശത്തെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനത്തിൽ തടസ്സം നേരിട്ടതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
തെക്കൻ ശർഖിയ്യ ഗവർണറേറ്റിലെ സൂർ വിലായത്തിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെ ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ ഓപ്റ്റിക്കൽ ഫൈബർ കണക്ഷനുകൾ അബദ്ധത്തിൽ മുറിഞ്ഞതാണ് പ്രശ്നത്തിന് കാരണമായതെന്ന് ആർ.ഒ.പി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇതിനെ തുടർന്ന് ഇന്റർനെറ്റ് നെറ്റ്‌വർക്കുകളിൽ തടസ്സമുണ്ടായി. ഇതോടെ തെക്കൻ ശർഖിയ്യ ഷർഖിയ പൊലീസ് കമാൻഡിന്റെ കീഴിലുള്ള ചില പൊലീസ് സേവനങ്ങളും താൽക്കാലികമായി തടസ്സപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
സാങ്കേതിക സംഘങ്ങൾ തകരാർ പരിഹരിച്ച് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.