Posted On
date_range Updated On
date_range അയേൺമാൻ മത്സരം; ശനിയാഴ്ച സലാല–മിർബാത്ത് റോഡിൽ ഗതാഗത നിയന്ത്രണം
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ അയേൺമാൻ 70.3 സൈക്ലിംഗ് റേസ് മത്സരത്തിന്റെ ഭാഗമായി ശനിയാഴ്ച സലാല–തഖ–മിർബാത്ത് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഹവാന സലാല റിസോർട്ടിന്റെ പ്രധാന കവാടത്തിന് മുന്നിൽനിന്ന് ആരംഭിക്കുന്ന സൈക്ലിങ് മത്സരം നശീബ് റൗണ്ട് എബൗട്ട് വഴി തഖ, മിർബാത്ത് വില്ലായത്തുകളിലൂടെ കടന്നുപോകും. തുടർന്ന് ഇതേ പാതയിലൂടെ തിരിച്ചെത്തി ആരംഭസ്ഥാനത്ത് അവസാനിക്കുന്ന രീതിയിലാണ് 90 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരം ക്രമീകരിച്ചിരിക്കുന്നത്.
മത്സര റൂട്ടിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ പൊലീസിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.