ശുഹൈബ്​ അൽ സദ്​ജാലി 

ഒളിമ്പിക് ഒഫീഷ്യലായി സദ്​ജാലിക്ക്​ ഇത്​ നാലാം ഉൗഴം

മസ്​കത്ത്: തുടർച്ചയായ നാലാം ഒളിമ്പിക്​സിലും ഒഫീഷ്യലായി സേവനമനുഷ്​ഠിച്ച്​ ഒമാൻ സ്വദേശിയായ ശുഹൈബ്​ അൽ സദ്​ജാലി. ഉത്തേജക മരുന്ന്​ വിരുദ്ധ ഓഫിസറായാണ്​ ഇദ്ദേഹം സേവനമനുഷ്​ഠിക്കുന്നത്​. ഒമാൻ ആൻറി ഡോപിങ് കമ്മിറ്റിയുടെ ആക്​ടിങ്​ സെക്രട്ടറി കൂടിയാണ് സദ്​ജാലി. ഇൗ രംഗത്ത് വർഷങ്ങളായുള്ള പരിചമാണ് ഇൗ ഒളിമ്പിക്​സിലും സദ്​ജാലിക്ക്​ അനുഗ്രഹമായത്. 2008 ബെയ്​ജിങ് ഒളിമ്പിക്​സിലാണ് സദ്​ജാലി ആദ്യമായി ആൻറി ഡോപിങ് ഒാഫിസറുടെ കുപ്പായം അണിയുന്നത്​്.

പിന്നീട് 2012 ലെ ലണ്ടൻ ഒളിമ്പിക്​സിലും 2016 ലെ റിയോ ഒളിമ്പിക്​സിലും ഇദ്ദേഹം ഒഫീഷ്യലിന്‍റെ കുപ്പായമണിഞ്ഞു. 2018ൽ റഷ്യയിൽ നടന്ന ഫിഫ വേൾഡ് കപ്പ്, വിൻറർ ഒളിമ്പിക് ഗെയിംസ് ഖത്തർ, ഏഷ്യൻ ഗെയിംസ് എന്നിവയിലും ഇൗ സുഹാർകാരൻ ഡോപിങ്​ കൺട്രോൾ ഓഫിസറായി പ്രവർത്തിച്ചിട്ടുണ്ട്​. വേൾഡ് ആൻറി ഡോപിങ് ഏജൻസിയുടെ നിരവധി അന്താരാഷ്​ട്ര കോഴ്​സുകളിലും പ്രോഗ്രാമുകളിലും ശിൽപശാലകളിലും പ​ങ്കെടുത്തതാണ്​ സദ്​ജാലിക്ക്​ ഈ രംഗത്ത്​ തുണയായത്​. പിന്നീട് നിരവധി അന്താരാഷ്​ട്ര മത്സരങ്ങളിലും കായിക പരിപാടികളിലും പ​ങ്കെടുത്തത്​ പരിചയ സമ്പത്ത് വർധിക്കാനും കാരണമായി.

സാമ്പിൾ ശേഖരണ ഒാഫിസർമാരുടെ സൂപ്പർവൈസർ പദവിയിലാണ്​ ഇദ്ദേഹം ഇപ്പോഴുള്ളത്​. ദിവസ റിപ്പോർട്ടുകൾ തയാറാക്കുക, ആൻറി ഡോപിങ് ഒാഫിസർമാർക്ക് മേൽനോട്ടം വഹിക്കുക, കായിക താരങ്ങളെ നിരീക്ഷിക്കുക, ഉത്തേജക മരുന്ന്​ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കുക തുടങ്ങിയ നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്ന്​ സദ്​ജാലി പറയുന്നു.

Tags:    
News Summary - This is Sadjali's fourth time as an Olympic official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.