സ​ലാ​ല​യി​ലെ ഓ​ട്ടി​സം​ സെ​ന്‍റ​ർ തു​റ​ന്നു

മ​സ്ക​ത്ത്​: സ​ലാ​ല​യി​ലെ ഓ​ട്ടി​സം​ സെ​ന്‍റ​ർ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ലൈ​ല ബി​ൻ​ത് അ​ഹ​മ്മ​ദ് അ​ൽ ന​ജ്ജാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്മ്യൂ​ണി​റ്റി പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി പ​ദ്ധ​തി​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി​യ ഒ.​ക്യു​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

ഓ​ട്ടി​സം സ്പെ​ക്‌​ട്രം ഡി​സോ​ർ​ഡ​റു​ള്ള കു​ട്ടി​ക​ൾ​ക്ക് പി​ന്തു​ണ​യും പു​ന​ര​ധി​വാ​സ​വും ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ സെ​ന്‍റ​ർ തു​റ​ന്ന​ത്. ഓ​ട്ടി​സം ബാ​ധി​ച്ച 80 വ്യ​ക്തി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യു​ന്ന​താ​ണി​തെ​ന്ന്​ സ​ലാ​ല​യി​ലെ അ​ൽ വ​ഫ സെ​ന്‍റ​ർ ഫോ​ർ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ഓ​ഫ് ഡി​സെ​ബി​ലി​റ്റീ​സ് ഓ​ഫ് ദി ​ഡി​സി​ബി​ലി​റ്റേ​ഷ​ൻ മേ​ധാ​വി ഉ​മ​യ്യ ബി​ൻ​ത് ഹ​സ​ൻ അ​ൽ ന​ഹ്ദി പ​റ​ഞ്ഞു. അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സം, ഫി​സി​ക്ക​ൽ തെ​റാ​പ്പി, മാ​ന​സി​ക പി​ന്തു​ണ എ​ന്നി​വ ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ന്താ​രാ​ഷ്‌​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി 1,550 ച​തു​ര​ശ്ര മീ​റ്റ​റി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്‌​തി​രി​ക്കു​ന്ന ഈ ​കേ​ന്ദ്രം ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. അ​വ​രു​ടെ വ​ള​ർ​ച്ച​ക്കും വി​കാ​സ​ത്തി​നും അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. ചി​കി​ത്സ​ക​ൾ ന​ൽ​കു​ന്ന​തി​നു പു​റ​മേ, ഓ​ട്ടി​സം സ്പെ​ക്ട്രം ഡി​സോ​ർ​ഡേ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നാ​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​വും കൗ​ൺ​സി​ലി​ങ്ങും പി​ന്തു​ണ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കും.

Tags:    
News Summary - Salalah Autism Centre opens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.