Posted On
date_range Updated On
date_range ഒമാനിലെ ഗവർണറേറ്റുകളിൽ ഇന്ന് കനത്ത മഴക്കും കാറ്റിനും സാധ്യത
മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ, തെക്കൻ ബാത്തിന, മസ്കത്ത്, ദാഹിറ, വടക്കൻ ശർഖിയ, വടക്കൻ ബാത്തിന, ബുറൈമി എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവതനിരകളിലുമായിരിക്കും മഴ പെയ്യുക.
വിവിധ സ്ഥലങ്ങളിൽ 10 മുതൽ 30 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 18 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റുണ്ടാവുക. വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വാദികളിൽ നീന്തരുതെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്നും അവരെ വാദികളിൽ ഇറങ്ങാൻ അനുവദിക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.