ഒമാനിൽ 18നും 25നും തിരിച്ചറിയൽ കാർഡ്​ സേവനങ്ങൾ ഇല്ല

മസ്കത്ത്​: പൗരന്മാർക്കും വിദേശികൾക്കുമുള്ള തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ ഡിസംബർ 18നും 25നും ഉണ്ടാകില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ (ആർ.ഒ.പി) അറിയിച്ചു. ഈ ദിവസങ്ങളിൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ്​ നടക്കുന്ന പശ്ചാത്തലത്തിലാണിത്​.

പുതിയ കാർഡുകൾ നൽകൽ, കാലാവധി കഴിഞ്ഞവ പുതുക്കൽ, കളഞ്ഞുപോയ കാർഡുകൾക്ക്​ പകരം നൽകൽ എന്നിവ ഈ ദിവസങ്ങളിൽ ഉണ്ടാകില്ലെന്ന്​ ആർ.ഒ.പി അറിയിച്ചു. 18ന്​ രാജ്യത്തിന്​ പുറത്തുള്ള പൗരന്മാരുടെ വോട്ടിങ്ങും 25ന്​ ഒമാനിലുള്ള പൗരന്മാരുടെ വോട്ടിങ്ങുമാണ്​ നടക്കുന്നത്​. അതേസമയം, ഡയറക്ടറേറ്റ്​ ജനറൽ ഓഫ്​ പാസ്​പോർട്ട്​സ്​ ആൻഡ്​ സിവിൽ സ്​റ്റേറ്റസുമായി ബന്ധപ്പെട്ട സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാണ്​.

Tags:    
News Summary - There are no identity card services for 18 and 25 in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.