അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ​യ​ണ​ക്കു​ന്നു

മ​ര​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു

മ​സ്ക​ത്ത്​: ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ 'ആ​ലാ​ൻ' മ​ര​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു. പ​രി​സ്ഥി​തി അ​തോ​റി​റ്റി സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് തീ​യ​ണ​ച്ചു. ഇ​ബ്രി വി​ലാ​യ​ത്തി​ലെ ജ​ബ​ൽ അ​ൽ​സ​ര​ത്തി​ലാ​ണ്​ തീ​പി​ടി​ത്തം. ദാ​ഹി​റ, അ​ൽ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പ​രി​സ്ഥി​തി വ​കു​പ്പു​ക​ളു​ടെ സം​യു​ക്​​ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ​യ​ണ​ച്ച​ത്. വി​നോ​ദ​​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ ഈ ​മ​ര​ത്തി​ന്​ സ​മീ​പം തീ​യി​ട​രു​തെ​ന്ന്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു. വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ തീ​പി​ടി​ക്കു​ന്ന മ​ര​മാ​ണ് 'ആ​ലാ​ൻ'.​ 

Tags:    
News Summary - The trees caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.