മസ്കത്ത്: ഒമാനി റിയാലിന്റേതെന്ന നിലയിൽ തെറ്റിദ്ധരിപ്പിക്കുന്ന ചിഹ്നം പ്രചരിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ). ‘ഒമാനി റിയാലിന്റെ ചിഹ്നം’ എന്ന നിലയിൽ തെറ്റായ വിവരങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഒമാൻ സെൻട്രൽ ബാങ്ക് അടിയന്തര വിശദീകരണം നൽകിയത്.
ഒമാനി റിയാലിന്റെ ചിഹ്നത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് അടുത്തിടെ പ്രചരിച്ചത് പൂർണമായും തെറ്റാണെന്നും ബാങ്ക് അംഗീകരിച്ചിട്ടില്ലെന്നും ഒമാൻ സെൻട്രൽ ബാങ്ക് സ്ഥിരീകരിച്ചു. ഈ ചിഹ്നം നിയമവിരുദ്ധമാണെന്നും അത് പങ്കിടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും സിബിഒ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അംഗീകരിക്കാത്ത ഉള്ളടക്കം പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ബാങ്ക് ആവശ്യപ്പെട്ടു. ഔദ്യോഗികവും സ്ഥിരീകരിച്ചതുമായ മാർഗങ്ങളിലൂടെ മാത്രമേ വിവരങ്ങൾ നേടാവൂവെന്നും ബാങ്ക് പൗരന്മാരോടും താമസക്കാരോടും ഉപദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.