ബുറൈമിയിൽനിന്നുള്ള
ദൃശ്യം
മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വേനൽ മഴ തുടരുന്നു. ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിചൊരിയുന്നത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാദികൾ നിഞ്ഞൊഴുകുന്നതിനാൽ ജഗ്രതപാലിക്കമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മുദൈബി, ദിമ വത്താഈൻ, നഖൽ, ഇബ്രി, സമാഈൽ, ബുറൈമി തുടങ്ങിയ സ്ഥലങ്ങളുടെ വിവിധ ഇടങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. റോഡിൽ വെള്ളം കയറി ഉൾ പ്രദേശങ്ങളിൽ നേരീയ തോതിൽ ഗതാഗത തടസ്സവും നേരിട്ടു.
മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതലേ മൂടികെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചക്കാണ് മഴ പെയ്തുതുടങ്ങിയത്. വൈകുന്നരത്തോടെ കരുത്താർജിക്കുകയായിരുന്നു. അതേസമയം, മസ്കത്തടക്കമുള്ള ഒമാന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെട്ടുക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.