നി​സ്​​വ ആ​ശു​പ​ത്രി നവീക​ര​ണം പൂ​ർ​ത്തി​യാ​കു​ന്നു

മ​സ്​​ക​ത്ത്​: നി​സ്​​വ റ​ഫ​റ​ൻ​സ്​ ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പ​ണി പൂ​ർ​ത്തി​യാ​കു​ന്നു. ദാ​ഖ്​​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ന​ഗ​ര​വി​ക​സ​ന​ത്തി​​ന്​ സ​ഹാ​യ​ക​ര​മാ​കു​ന്ന​തും മ​സ്​​ക​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ സ​മ്മ​ർ​ദം കു​റ​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. പ​ദ്ധ​തി​യി​ൽ 16 കി​ട​ക്ക​ക​ളു​ള്ള മു​തി​ർ​ന്ന​വ​രു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം, ഹൃ​ദ​യ​ചി​കി​ത്സ​ക്ക്​ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ 24 കി​ട​ക്ക​ക​ളു​ള്ള ​െഎ.​സി.​യു, എ​ട്ടു കി​ട​ക്ക​ക​ളു​ള്ള ശി​ശു​രോ​ഗ ചി​കി​ത്സ വി​ഭാ​ഗം എ​ന്നി​വ​യാ​ണ്​ പു​തു​താ​യി ഒ​രു​ക്കു​ന്ന​ത്.

അ​ൽ ദാ​ഖ്​​ലി​യ, അ​ൽ ദ​ഹേ​ര, അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ​ജ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി 1971ൽ ​സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സൈ​ദ്​ തു​റ​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. പി​ന്നീ​ട്​ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ 1998ൽ ​വീ​ണ്ടും വി​പു​ലീ​ക​ര​ണം ന​ട​ത്തി. 22വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടും ആ​ശു​പ​ത്രി വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്​ ആ​രം​ഭി​ച്ച​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കാ​ല​ത്ത്​ മ​സ്​​ക​ത്തി​ൽ എ​ത്താ​തെ ത​ന്നെ ദാ​ഖ്​​ലി​യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ മി​ക​ച്ച ചി​കി​ത്സ ല​ഭി​ക്കാ​ൻ വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.