പെ​രു​ന്നാ​ൾ അ​വ​ധി​ക്ക്​ മു​ന്നോ​ടി​യാ​യി മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്ക്​ // അ​ൻ​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി

ശുഭയാത്ര തുടങ്ങുന്നു; വി​മാ​ന യാ​ത്ര​ക​ൾ കോ​വി​ഡി​ന്​ മു​മ്പു​ള്ള നി​ല​യി​ലേ​ക്ക്​ എ​ത്തു​ന്നു

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കോ​വി​ഡ്​ മ​ഹാ​മാ​രി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് രേ​ഖ​പ്പെ​ടു​ത്തി​യ നി​ല​യി​ലേ​ക്ക് ക്ര​മാ​നു​ഗ​ത​മാ​യി അ​ടു​ക്കു​ന്നു. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ മ​സ്‌​ക​ത്ത്, സ​ലാ​ല, സു​ഹാ​ർ, ദു​കം എ​ന്നീ നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് ഏ​ക​ദേ​ശം 1.1 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ്​ എ​ത്തി​​യ​തെ​ന്ന്​ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ പ​റ​യു​ന്നു. കോ​വി​ഡ്​ മ​ഹാ​മാ​രി ആ​രം​ഭി​ക്കു​ന്ന​തി​ന്​ തൊ​ട്ട്​ മു​മ്പാ​യി 2020 ജ​നു​വ​രി​യി​ൽ 1.6 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. മ​സ്ക​ത്ത്​ എ​യ​ർ​പോ​ർ​ട്ടി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​പ്പോ​ഴും കു​റ​വാ​ണ്​ കാ​ണി​ക്കു​ന്ന​തെ​ങ്കി​ലും ദു​കം, സ​ലാ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വ​ർ​ധ​ന​വാ​ണ്​ വ​ന്നി​ട്ടു​ള്ള​ത്.

ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ ര​ണ്ടു​ മാ​സ​ത്തി​ൽ ഒ​രു ദ​ശ​ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​രാ​ണ്​ മ​സ്ക​ത്ത്​ വി​മാ​ന​ത്താ​വ​ളം ഉ​പ​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ 2020‍െൻ​റ ആ​ദ്യ​മാ​സ​ത്തി​ൽ 1.43 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ്​ മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്​​ത​ത്. 2020 ജ​നു​വ​രി​യി​ലെ 4,985 യാ​ത്ര​ക്കാ​രെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷ​​ത്തെ ആ​ദ്യ ര​ണ്ടു മാ​സ​ങ്ങ​ളി​ൽ 9,747 യാ​ത്ര​ക്കാ​രാ​ണ്​ ദു​കം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. ഇ​വി​ടെ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ 122വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങു​ക​യും ചെ​യ്തു. 2020ന്റെ ​ആ​ദ്യ മാ​സ​ത്തി​ൽ 52 വി​മാ​ന​ങ്ങ​ളാ​ണ്​ ദു​ക​ത്ത്​ എ​ത്തി​യി​രു​ന്ന​ത്. സ​ലാ​ല എ​യ​ർ​​പോ​ർ​ട്ടി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ 1,47,489 ആ​യി ഉ​യ​ർ​ന്നു. ര​ണ്ട്​ വ​ർ​ഷം മു​മ്പ്​ ജ​നു​വ​രി​യി​ൽ ഇ​ത് 118,771 ആ​യി​രു​ന്നു.

2020 ജ​നു​വ​രി​യി​ലെ 918 വി​മാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം 1,067 വി​മാ​ന​ങ്ങ​ളും സ​ലാ​ല അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ, സു​ഹാ​റി​ൽ കോ​വി​ഡ്​ മ​ഹാ​മാ​രി​ക്ക്​ മു​മ്പു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലേ​ക്ക്​ ഇ​​പ്പോ​ഴും എ​ത്താ​നാ​യി​ട്ടി​ല്ല. 2020 ജ​നു​വ​രി​യി​ൽ 242 ഫ്ലൈ​റ്റു​ക​ളി​ലാ​യി 32,575 യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​വി​ടെ എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ​വ​ർ​ഷം 274 വി​മാ​ന​ങ്ങ​ളി​ലാ​യി 23,475 ആ​ളു​ക​ളാ​ണ്​ യാ​ത്ര ​ചെ​യ്ത​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ൾ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്​ വ​രു​ത്തി​യ​താ​ണ്​ യാ​​ത്ര​ക്കാ​രു​ടെ​യും വി​മാ​ന​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ ട്രാ​വ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​ഞ്ഞു. മി​ക്ക രാ​ജ്യ​ങ്ങ​ളും പി.​സി.​ആ​ർ ടെ​സ്റ്റ്​ ഒ​ഴി​വാ​ക്കി​യ​തും യാ​ത്ര സു​ഗ​മ​മാ​ക്കാ​നും സ​ഹാ​യി​ച്ചു.

കോ​വി​ഡി‍െൻറ പി​ടി​യി​ല​മ​ർ​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​വും പ​ല​ർ​ക്കും യാ​​ത്ര ചെ​യ്യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​വ​ർ​ഷം ആ​ളു​ക​ൾ കൂ​ടു​ത​ൽ ഉ​ത്സാ​ഹ​ത്തോ​ടെ​യാ​ണ്​ യാ​​ത്ര ചെ​യ്യാ​നാ​യി മു​ന്നോ​ട്ട്​ വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്കൂ​ൾ, വേ​ന​ൽ​ക്കാ​ല അ​വ​ധി​ക​ളും ഉ​ട​ൻ വ​രാ​നി​രി​ക്കു​ന്ന​തി​നാ​ൽ, വ​രും മാ​സ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും ഇ​നി​യും വ​ർ​ധി​ക്കും.


പെരുന്നാൾ: മുവാസലാത്തിൽ യാത്ര ചെയ്തത് ലക്ഷത്തിലധികംപേർ

മസ്കത്ത്: ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ മുവാസലാത്തി‍െൻറ പൊതുഗതാഗതം ഉപയോഗിച്ചത് ഒരുലക്ഷത്തിലധികം യാത്രക്കാർ. വിവിധ റൂട്ടുകളിലായി മുവാസലത്തി‍െൻറ ബസ്, ഫെറി സർവിസുകൾ വഴിയാണ് ഇത്രയും ആളുകൾ യാത്ര ചെയ്തതെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അവധിക്കാലത്ത് പൊതുഗതാഗത സേവനങ്ങളുടെ ഉപയോഗത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പെരുന്നാൾ ദിനത്തിൽപോലും അവധിയില്ലാതെയായിരുന്ന മുവാസലാത്ത് സർവിസ് നടത്തിയിരുന്നത്. ഇത് സാധാരണക്കാരായ ആളുകൾക്ക് സഹായകമാകുകയും ചെയ്തു. കോവിഡി‍െൻറ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിനാൽ രാജ്യത്തെ വിവിധ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് സ്വദേശികളുടെയും വിദേശികളുടെയും ഒഴുക്കായിരുന്നു.

സാധാരണക്കാരായ ആളുകളും കുറഞ്ഞ വരുമാനക്കാരായിരുന്ന വിദേശികളും ഇത്തരം സ്ഥലങ്ങളിലേക്ക് എത്താൻ മുവാസലത്തിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഏറ്റവും കൂടുതൽ ആളുകൾ റൂവി - അൽ മബേല സർവിസിനെയാണ് ആശ്രയിച്ചിരുന്നതെന്ന് എംവാസലാത്ത് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. 19,000ലധികം ആളുകളാണ് ഈ റൂട്ടിലൂടെ യാത്ര നടത്തിയത്. റൂവി- മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം-അൽ മബേല -10,000, സിറ്റി സെന്റർ-പോർട്ട് ഓഫ് സലാല -7,000, റൂവി - അമിറാത്ത് -6,000, റൂവി-മത്ര -6,000 എന്നിങ്ങനെയാണ് മറ്റു റൂട്ടുകളിൽ യാത്ര നടത്തിയവരുടെ കണക്കുകൾ. ഫെറി സർവിസിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്തത് ഷന്ന-മസിറ റൂട്ടിലായിരുന്നു. 7,000 ആളുകളാണ് ഈ റൂട്ടിൽ പെരുന്നാൾ അവധിക്കാലത്ത് യാത്ര ചെയ്തത്. പെരുന്നാളി‍െൻറ ആദ്യ ദിവസം 15,000 ത്തിലധികം യാത്രക്കാരും രണ്ടാദിനം 16,000ത്തിലധികം പേരും ബസ്, ഫെറി സർവിസുകൾ ഉപയോഗിച്ചതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

Tags:    
News Summary - The planes reach the level before the covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.