മ​ന്ത്രി​മാ​രാ​യ ഹി​ലാ​ൽ ബി​ൻ അ​ലി അ​ൽ-​സ​ബ്തി, മു​ഹ​മ്മ​ദ് അ​ൽ മ​മാ​രി, സ​ലിം അ​ൽ ഔ​ഫി എ​ന്നി​വ​ർ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ മു​ന്നി​ൽ സ​ത്യ​​പ്ര​തി​ജ്ഞ ചെ​യ്ത്​ അ​ധി​കാ​ര​മേ​ൽ​ക്കു​ന്നു 

പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മസ്കത്ത്: രാജ്യത്ത് പുതുതായി തെരഞ്ഞെടുത്ത മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അൽ ബറക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഹിലാൽ ബിൻ അലി അൽ-സബ്തി, ഔഖാഫ്-മതകാര്യ മന്ത്രി മുഹമ്മദ് അൽ മമാരി, ഊർജ- ധാതു മന്ത്രി സലിം അൽ ഔഫി, ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി, സ്റ്റേറ്റ് ഫിനാൻഷ്യൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റിവ് കൺട്രോൾ അതോറിറ്റി മേധാവി ശൈഖ് ഗുസ്ൻ ബിൻ ഹിലാൽ ബിൻ ഖലീഫ അൽ അലവി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യത്ത് മൂന്നു മന്ത്രിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും മാറ്റിനിയമിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കിയത്. ആരോഗ്യമന്ത്രി അൽ സബ്തി പ്രശസ്ത കാർഡിയോ സർജനാണ്. നിലവിൽ ഒമാൻ മെഡിക്കൽ സ്‌പെഷാലിറ്റി ബോർഡിന്റെ എക്‌സിക്യൂട്ടിവ് പ്രസിഡന്റാണ്.

2014ൽ, സുൽത്താനേറ്റിലെ ആദ്യത്തെ കൃത്രിമ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നടത്തിയത്. ഊർജമന്ത്രി സലിം അൽ ഔഫി നേരത്തേ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായിരുന്നു. പെട്രോളിയം എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം 1992ൽ പെട്രോളിയം ഡെവലപ്‌മെന്റ് ഒമാനിൽ (പി.ഡി.ഒ) ജോയിൻ ചെയ്തു. 20 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ, പി.ഡി.ഒയുടെ കോർപറേറ്റ് പ്ലാനിങ് മേധാവി, ചീഫ് പെട്രോളിയം എൻജിനീയറിങ്, ഓപറേഷൻ മാനേജർ എന്നിവയുൾപ്പെടെ വിവിധ പ്രാദേശിക, അന്തർദേശീയ സ്ഥാനങ്ങൾ വഹിച്ചു.

അബ്ദുല്ല ബിൻ മുഹമ്മദ് അൽ സാൽമിയെ മാറ്റിയാണ് ഔഖാഫ്-മതകാര്യ മന്ത്രിയായി മുഹമ്മദ് അൽ മമാരിയെ നിയമിച്ചത്. മതകാര്യമന്ത്രാലയം അണ്ടർ സെക്രട്ടറിയായിരുന്നു അദ്ദേഹം. യു.കെയിലും ജർമനിയിലും പഠിച്ച ഇദ്ദേഹം അണ്ടർ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിനു മുമ്പ് മതകാര്യമന്ത്രാലയം ശാസ്ത്ര ഉപദേഷ്ടാവായും പ്രവർത്തിച്ചിരുന്നു.

Tags:    
News Summary - The new ministers were sworn in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.