ആൽബത്തിെൻറ കവർ
Posted On
date_range Updated On
date_range 'ദിവ്യനക്ഷത്രം' സംഗീത ആൽബം ഇന്ന് പുറത്തിറങ്ങും
സുഹാർ: ക്രിസ്മസിെൻറ ഭാഗമായി സുഹാറിലെ സംഗീത പ്രേമികൾ ഒരുക്കിയ 'ദിവ്യനക്ഷത്രം' സംഗീത ദൃശ്യവിരുന്ന് ഇന്ന് പുറത്തിറങ്ങും. ഐ മാജിക് സുഹാറിെൻറ ബാനറിൽ നിർമിക്കുന്ന സംഗീത ആൽബത്തിെൻറ രചന നിർവഹിച്ചിരിക്കുന്നത് ഫാ. പോൾ ജേക്കബ് ആണ്. ജോബിൻ.ജി.ജോസഫിെൻറയാണ് സംഗീതം. െഎ മാജിക്ക് തന്നെയാണ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. ഫാ. പോൾ ജേക്കബ്, ആൻ ലെ ജോബിൻ, ആഷിക്. ലിഡിയ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഒമാെൻറ ഭൂപ്രകൃതി മനോഹരമായി ഒപ്പിയെടുത്ത് ദൃശ്യചാരുതയോടെയാണ് ആൽബം സംഗീതാസ്വാദകരിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.