ഇന്ത്യൻ ചികിത്സാരീതികൾ ഇനി മസ്കത്തിലും; ആയുഷ് വിവരാന്വേഷണകേന്ദ്രം തുറന്നു

മസ്കത്ത്: ഇന്ത്യയുടെ പരമ്പരാഗത ചികിത്സാരീതികളെക്കുറിച്ചും സമഗ്ര ആരോഗ്യപരിപാലനത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ഇന്ത്യ-ഒമാൻ ആയുഷ് വിവരാന്വേഷണകേന്ദ്രം തുറന്നു.

ദാർസൈത്തിലെ കിംസ് ഹെൽത്ത് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും ചേർന്ന് ഇന്ത്യൻ ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് കേന്ദ്രം ആരംഭിച്ചത്.

ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാരീതികളെക്കുറിച്ച് ആധികാരിക വിവരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പരമ്പരാഗത ചികിത്സാരീതികളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും കേന്ദ്രം സഹായിക്കുമെന്ന് അംബാസഡർ പറഞ്ഞു.

ആയുഷ് ചികിത്സാരീതികളെക്കുറിച്ച് പ്രഭാഷണങ്ങൾ, സെമിനാറുകൾ, പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിക്കാനും ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധർ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.

കിംസ് ഹെൽത്ത് ഒമാൻ റീജനൽ ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. അമീർ മുസ്തഫ ഉൾപ്പെടെ 50ലേറെ പ്രമുഖരും ഡോക്ടർമാരും സാമൂഹിക പ്രവർത്തകരും മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - AYUSH Information Center launched in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.