സലാല തുറമുഖത്തെത്തിയ ഇറ്റാലിയൻ കപ്പലായ ‘എയ്ഡബെല്ല’
മസ്കത്ത്: വിനോദസഞ്ചാരികളുമായുള്ള ആദ്യ ക്രൂയിസ് കപ്പൽ സലാല തുറമുഖത്തെത്തി. ഇറ്റാലിയൻ കപ്പലായ 'എയ്ഡബെല്ല'യാണ് ശനിയാഴ്ച 1,104 യാത്രക്കാരുമായി സലാലയിെല തീരം തൊട്ടത്. കോവിഡ് മഹാമാരി പിടിപെട്ടതിനു ശേഷം വിനോദസഞ്ചാരികളുമായി സലാലയിെലത്തുന്ന ആദ്യ കപ്പലാണിത്.
ഫ്രാങ്കിൻസെൻസ് ലാൻഡ് മ്യൂസിയം, അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, പുരാവസ്തു സൈറ്റ്, സലാലയിലെ പ്രശസ്തമായ മാർക്കറ്റുകൾ തുടങ്ങിയവ സഞ്ചാരികൾ സന്ദർശിച്ചു. ലോകത്തിലെ നിരവധി തുറമുഖങ്ങൾ സന്ദർശിക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായാണ് 'എയ്ഡബെല്ല' സലാലയിലും എത്തിയത്. യു.എ.ഇയിലേക്കാണ് കപ്പലിെൻറ അടുത്ത യാത്ര. ടി.യു.െഎ ക്രൂയിസസ് കമ്പനിയുടെ മെയിൻ ചിഫ് സിക്സ് എന്ന കപ്പൽ ബുധനാഴ് ഒമാൻ തീരത്തെത്തിയിരുന്നു.
പുതിയ ടൂറിസം സീസണിൽ ഒമാൻ തീരത്തെത്തുന്ന ആദ്യ കപ്പലായിരുന്നു ഇത്. വിവിധ രാജ്യക്കാരായ 2,100 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ കപ്പലുകൾ എത്തിയില്ലെങ്കിലും 2018-2019 സീസണിൽ 2,83,000 വിനോദസഞ്ചാരികളാണ് കപ്പൽ വഴി ഒമാനിലെത്തിയത്. മുൻ വർഷത്തെക്കാൾ 45 ശതമാനം കൂടുതലാണിത്. 2017-2018 കാലത്ത് 1,93,000 യാത്രക്കാരാണ് എത്തിയിരുന്നത്. ക്രൂയിസ് കപ്പലുകളിലൂടെയുള്ള വിനോദ സഞ്ചാരികളുടെ വരവ് കുത്തനെ വർധിക്കുന്നതിനിടയിലാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായത്.
അടുത്ത കാലത്തായി വിനോദസഞ്ചാര മേഖലക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. കൂടുതൽ സൗകര്യങ്ങൾ നൽകി വിനോദസഞ്ചാരത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിയാണ് അധികൃതർ യാത്രികരെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇതിനാവശ്യമായ പദ്ധതികൾ വർഷങ്ങൾക്ക് മുമ്പുതന്നെ ഒമാൻ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.