ഇബ്ര: ഇബ്ര സമസ്ത ഇസ്ലാമിക് സെൻറർ കമ്മിറ്റിക്ക് കീഴിൽ 37 വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന ഹോളി ഖുർആൻ സ്റ്റഡി സെൻറർ മദ്റസയുടെ പുതിയ അധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവവും പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും ശനിയാഴ്ച രാവിലെ 10ന് നടക്കുമെന്ന് സദർ മുഅല്ലിം ഷംസുദ്ദീൻ ബാഖവി വെളിയമ്പ്ര അറിയിച്ചു.
അലായ മദ്റസ ഹാളിലാണ് പരിപാടി. ഒമാനി പൗര പ്രമുഖൻ ആമർ സുലൈമാൻ യസീദ് മുഖ്യാതിഥിയാകും. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ 78723199, 99703639, 95600565, 93078686, 78132757 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.