സുവൈഖിൽ പിടികൂടിയ
മയക്കുമരുന്ന് ശേഖരം
Posted On
date_range Updated On
date_range സുവൈഖിൽ മയക്കുമരുന്നുമായി മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ
മസ്കത്ത്: വടക്കൻ ബാതിനയിലെ സുവൈഖിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ മൂന്ന് ഏഷ്യൻ വംശജർ അറസ്റ്റിലായി. വടക്കൻ ബാതിന പൊലീസ് കമാൻഡിന് കീഴിലെ ഡയറക്ടറേറ്റ് ഒഫ് കോമ്പാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രാപിക് സബ്സ്റ്റൻസസിന്റെ സഹകരണത്തോടെ സുവൈഖ് സ്പെഷൽ ടാസ്ക് ഫോഴ്സ് നടത്തിയ ഓപറേഷനിലാണ് പ്രതികൾ മയക്കുമരുന്ന് സഹിതം പിടിയിലായത്. വൻ തോതിൽ ക്രിസ്റ്റൽ മെത്തും ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. പ്രതികൾക്കെതിരായ നിയമ നടപടി പൂർത്തിയായി വരുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.