പൊടിക്കാറ്റിനെ തുടർന്നുണ്ടായ റോഡുകളിലെ മണൽക്കൂനകൾ നീക്കുന്നു
മസ്കത്ത്: രാജ്യത്ത് വിവിധ ഗവർണറേറ്റുകളിൽ ഞായറാഴ്ചയും പൊടിക്കാറ്റ് വീശി. വരുന്ന രണ്ട് ദിവസങ്ങളിലും കാറ്റ് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രി കനത്ത തണുപ്പാണ് അനുഭവപ്പെട്ടത്. ചിലയിടത്ത് 10 ഡിഗ്രി സെൽഷ്യസിന് താഴെവരെയായിരുന്നു താപനില. റോഡുകളിൽ മണൽക്കൂന നിറഞ്ഞതിനാൽ ചില പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം, മൂന്ന് ദിവസമായി രാജ്യത്ത് വീശിയടിക്കുന്ന ശീതക്കാറ്റിനിടെ താപനില വീണ്ടും താഴ്ന്നു.
ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ദോഫാര്‍ ഗവര്‍ണറേറ്റിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടത്തെ മഖ്ശിന്‍ സ്റ്റേഷനില്‍ 4.4 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ച. ദാഹിറ ഗവര്‍ണറേറ്റിലെ യങ്കല്‍ സ്റ്റേഷനില്‍ 7.2 ഡിഗ്രിയും ദോഫാറിലെ മസ്യൂന സ്റ്റേഷനില്‍ 7.3 ഡിഗ്രിയും ദോഫാറിലെ തന്നെ മര്‍മൂല്‍ സ്റ്റേഷനില്‍ 7.8 ഡിഗ്രി സെല്‍ഷ്യസും താപനില റിപ്പോര്‍ട്ട് ചെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മസ്കത്തടക്കമുള്ള ഗവർണറേറ്റുകളിൽ ഞായറാഴ്ച പകൽ താരതമ്യേനെ തണുപ്പ് കുറവായിരുന്നു. എന്നാൽ, രാത്രിയോടെ ശക്തിയാർജിച്ചു.
തണുപ്പിനെ തുടർന്ന് ആളുകൾ പുറത്തിറങ്ങാത്തതിനാൽ വ്യാപാരസ്ഥാപനങ്ങളിലും ഷോപിങ് മാളുകളിലുമെല്ലാം തിരക്ക് കുറവായിരുന്നു. കനത്ത നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പൊടിക്കാറ്റ് വീശുന്നതിനാൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ഡൈവർമാർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. മണിക്കൂറിൽ 55 മുതൽ 142 കിലാമീറ്റർ വേഗതയുള്ള കാറ്റാണ് പലയിടത്തും രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.