ഒ​മാ​െൻറ ക​ര അ​തി​ർ​ത്തി​ അ​ട​ച്ചത്​ തു​ട​രാ​ൻ തീ​രു​മാ​നം

മ​സ്​​ക​ത്ത്​: ഒ​മാ​െൻറ ക​ര അ​തി​ർ​ത്തി​ക​ൾ ഇ​നി​യൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​ട​ച്ചി​ടാ​ൻ ഞാ​യ​റാ​ഴ്​​ച ന​ട​ന്ന സു​പ്രീം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​നം. അ​തേ​സ​മ​യം, രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള സ്വ​ദേ​ശി​ക​ൾ​ക്ക്​ ആ​വ​ശ്യ​മെ​ങ്കി​ൽ ക​ര അ​തി​ർ​ത്തി​ക​ളി​ലൂ​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.ഇ​വ​ർ ഏ​ഴ്​ ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​​ൻ​റീ​ന്​ പു​റ​മെ അ​തി​ർ​ത്തി ചെ​ക്ക്​​പോ​​സ്​​റ്റു​ക​ളി​ൽ നി​ല​വി​ലു​ള്ള പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ക​യും വേ​ണം.

ജ​നു​വ​രി 25 മു​ത​ലാ​ണ്​ ഒ​മാ​ൻ ക​ര അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​ത്. ഇ​ത്​ പി​ന്നീ​ട്​ ര​ണ്ട്​ ത​വ​ണ​യാ​യി ഒാ​രോ ആ​ഴ്​​ച വീ​തം നീ​ട്ടു​ക​യാ​യി​രു​ന്നു.പു​തി​യ രോ​ഗി​ക​ൾ​ക്ക്​ ഒ​പ്പം ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ന്ന​ത്​ ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്നും ക​ര അ​തി​ർ​ത്തി​ക​ളു​ടെ അ​ട​ച്ചി​ട​ൽ തു​ട​രാ​ൻ അ​താ​ണ്​ കാ​ര​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി ക​ഴി​ഞ്ഞ​യാ​ഴ്​​ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ചി​ല​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​തിെൻറ ഫ​ലം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന ഭൂ​രി​പ​ക്ഷം പേ​രും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ ഉ​ള്ള​ത്. വാ​ക്​​സി​ൻ എ​ത്തി​യ​തി​നാ​ൽ വൈ​റ​സ്​ പോ​യെ​ന്നാ​ണ്​ പ​ല​രു​ടെ​യും ധാ​ര​ണ.മു​ൻ​ക​രു​ത​ൽ ന​ട​പ​ടി പാ​ലി​ക്കാ​ത്ത പ​ക്ഷം ക​ന​ത്ത വി​ല ത​ന്നെ​യൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.