തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഒമാനിൽ സംസ്കരിച്ചു

മസ്കത്ത്​: കഴിഞ്ഞ ദിവസം മസ്കത്തിലെ മബേലയിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം സുഹാറിൽ സംസ്കരിച്ചു. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ ഗാന്ധിനഗർ പേട്ടയിൽ ലലുഗപുരതെത മാടസ്വാമി ശേഖർ (65)ന്‍റെ മൃതദേഹമാണ്​ സുഹാറിലെ ഹിന്ദു ശ്മശാനത്തിൽ സംസ്കരിച്ചത്​.

അമിത പ്രമേഹത്തെ തുടർന്ന അൽഖൂദ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിതാവ്: മണിവേൽ. മാതാവ്: രമു. ഭാര്യ: ലത ശേഖർ. നിയമ, സംസ്കാര നടപടികൾക്ക്​ മസ്കത്ത്​ കെ.എം.സി.സി കേന്ദ്രകമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ മേൽനോട്ടത്തിൽ മബേല, ഫലജ് കെ.എം.സിസികൾ നേതൃത്വം നൽകി.

Tags:    
News Summary - The body of the native of Tamil Nadu was cremated in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.