Posted On
date_range Updated On
date_range ഒമാനിൽ താപനില 45 ഡിഗ്രി കടന്നു
മസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വേനൽച്ചൂട് ശക്തമാകുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ദിമാ വത്തായീനിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി; 45.2 ഡിഗ്രി സെൽഷ്യസ്.
ബുധനാഴ്ച ഇതേ പ്രദേശത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 43.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഒറ്റ ദിവസം കൊണ്ട് താപനിലയിൽ 1.7 ഡിഗ്രിയുടെ വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ മറ്റ് പല ഭാഗങ്ങളിലും വ്യാഴാഴ്ച കടുത്ത ചൂട് അനുഭവപ്പെട്ടു. ഫഹൂദ് (44.9 ഡിഗ്രി), ഷിനാസ് (44.6 ഡിഗ്രി), സുഹാർ (44.5 ഡിഗ്രി), റുസ്താഖ് (44.2 ഡിഗ്രി), ബർക്ക (44 ഡിഗ്രി) എന്നിവിടങ്ങളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയ മറ്റ് പ്രധാന പ്രദേശങ്ങൾ. വരും ദിവസങ്ങളിലും ചൂട് തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.