മാഹി യുനൈറ്റഡ് ക്ലബ് സംഘടിപ്പിക്കുന്ന ടെലി-മാഹി കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ജഴ്സി
പ്രകാശനം ചെയ്യുന്നു
മസ്കത്ത്: മാഹി യുനൈറ്റഡ് ക്ലബ് സംഘടിപ്പിക്കുന്ന ടെലി-മാഹി കപ്പ് ഫുട്ബാൾ ടൂർണമെന്റ് മാർച്ച് 13, 14 തീയതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മബേലയിലെ അൽഷാദി ഫുട്ബാൾ ഫീൽഡിലാണ് മത്സരങ്ങൾ. രണ്ട് ദിവസങ്ങളിലും രാത്രി ഒമ്പതു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ പുലർച്ചെ രണ്ട് മണി വരെ തുടരും. ക്ലബിന്റെ ലോഗോയും ജഴ്സിയും അബ്ദുൽ റഹീം, അഷ്റഫ്, അൻവർ, ഫിറോസ്, ഇഖ്ബാൽ, ഷാനവാസ് തുടങ്ങിയവർ പുറത്തിറക്കി.
സ്പോർട്സ് ഐക്യത്തിനും കൂട്ടായ പ്രവർത്തനത്തിനുമുള്ള ശക്തമായ ഉപകരണമാണ്. മയക്കുമരുന്നുകളിൽ നിന്നും മറ്റു സാമൂഹിക പ്രശ്നങ്ങളിൽ നിന്നും യുവമനസ്സുകളെ അകറ്റുന്നതിൽ അവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സ്പോർട്സ് പ്രോത്സാഹിപ്പിക്കുക എന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്. ക്ലബിന്റെ പ്രവർത്തനത്തിലൂടെ ഇതൊക്കെയാണ് ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.