ഇബ്ര: ഹൃദയ സംബന്ധമായ അസുഖവും കിഡ്നി തകരാറും മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബിദിയയിലെ കോഫി ഷോപ് ജീവനക്കാരനായ കണ്ണൂർ സ്വദേശി കാവുപാട്ടിൽ മേമി തുടർചികിത്സക്കായി നാടണഞ്ഞു. ഇബ്രയിലെ പ്രവാസി വെൽഫെയർ ഫോറം പ്രവർത്തകരുടെ ഇടപെടലാണ് ഇദ്ദേഹത്തിന് തുണയായത്. ബുധനാഴ്ചയിലെ മസ്കത്ത്-കോഴിക്കോട് വിമാനത്തിലാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ നെഞ്ചുവേദനയെ തുടർന്ന് ബിദിയയിലെ ആശുപത്രിയിൽ അഡ്മിറ്റാക്കിയത്. തുടർന്ന് വിദഗ്ധ പരിശോധനക്കായി ഇബ്ര ആശുപത്രിയിലേക്ക് മാറ്റി.
തുടർന്നാണ് വൃക്കകൾ രണ്ടും തകരാറിലാണെന്നും അടിയന്തരചികിത്സക്കും ഡയാലിസിസിനുംവേണ്ടി ഉടൻ നാട്ടിലേക്ക് മടങ്ങണമെന്നും ഡോക്ടർമാർ നിർദേശിച്ചത്. കോവിഡിനെ തുടർന്ന് വരുമാനമില്ലാതെ കഴിയുേമ്പാഴാണ് ഇദ്ദേഹം രോഗിയായി മാറുന്നത്. പ്രവാസി വെൽഫെയർ ഫോറം പ്രവർത്തകർ എംബസിയിൽ നിരന്തരമായി നടത്തിയ ഇടപെടലാണ് രണ്ടു ദിവസംകൊണ്ടുതന്നെ നാട്ടിലേക്കു മടങ്ങാൻ ഇദ്ദേഹത്തിന് തുണയായത്. യാത്രക്കുള്ള രേഖകൾ ശരിയാക്കിയതിെനാപ്പം സൗജന്യ ടിക്കറ്റും എടുത്തുനൽകി. ഇബ്ര ടീം വെൽെഫയർ കോഒാഡിനേറ്റർ സഫീർ ഫസിലുദ്ദീൻ, റിയാസ്, അലി, ഷെഫിഖ്, ബിദിയയിൽ ബിസിനസ് നടത്തുന്ന കൊല്ലം സ്വദേശി റാഫി എന്നിവരാണ് വിഷയത്തിൽ സജീവമായി ഇടപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.