മസ്കത്ത്: കോവിഡിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതും മറ്റും മ ൂലം വരുമാനം നിലച്ച് പട്ടിണിയിലായ നിരവധി പ്രവാസികളാണ് ഉള്ളത്. ലോക്ഡൗൺ ശക്തമ ായ മസ്കത്ത് ഭാഗത്തിനൊപ്പം ഒമാെൻറ മറ്റു ഭാഗങ്ങളിലും പ്രയാസമനുഭവിക്കുന്നവരുട െ എണ്ണം വർധിച്ചുവരികയാണ്. ഇങ്ങനെ ബുദ്ധിമുട്ടനുഭവിക്കുന്നവരെ ചേർത്തുപിടിക്കുക യാണ് ടീം വെൽഫെയർ സേവന സംഘം. പ്രവാസി വെൽഫെയർ ഫോറത്തിെൻറ കീഴിൽ ഒമാെൻറ എല്ലാ ഭാഗത്തും സംഘം പ്രവർത്തിക്കുന്നുണ്ട്.
നിലവിൽ അഞ്ച് ടൺ അരി അടക്കം പത്ത് ടണ്ണിെൻറ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് ഒപ്പം ചെറുകിട കച്ചവടക്കാരും കച്ചവടക്കാരും വൻകിട ഹൈപ്പർമാർക്കറ്റുകളുമടക്കം സ്ഥാപനങ്ങൾ ടീം വെൽഫെയർ ഫോറത്തിെൻറ ഭക്ഷ്യോൽപന്ന വിതരണവുമായി സഹകരിച്ചതായി ടീം വെൽഫെയർ മത്ര കോഒാഡിനേറ്റർ സക്കീർ പറഞ്ഞു. അൽ ഖുവൈറിൽ ദിവസങ്ങളായി ഭക്ഷണമില്ലാതെ കുടുങ്ങിയ മലയാളികൾ അടക്കം അമ്പതോളം ക്ലീനിങ് തൊഴിലാളികളുടെ ക്യാമ്പിൽ മണിക്കൂറുകൾക്കകം അര ടൺ ഭക്ഷണ സാമഗ്രികൾ സമാഹരിച്ച് എത്തിച്ചിരുന്നു. മസ്കത്ത് മുതൽ ശർഖിയ ബുറൈമി വരെയുള്ള പ്രദേശങ്ങളിൽ ഭക്ഷണക്കിറ്റുകൾ എത്തിച്ചു.
ലാല കേന്ദ്രീകരിച്ചും പ്രവർത്തനം നടക്കുന്നുണ്ട്. ഭക്ഷണ സാധനങ്ങളില്ലാതെ കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങളിൽ നിന്നടക്കം വന്ന ഫോൺ കോളുകൾ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചതായി ടീം വെൽഫെയർ പ്രവർത്തകൻ അലി മീരാൻ പറയുന്നു. സൂറിൽ സർക്കാർ അംഗീകാരത്തോടെ ടീം വെൽഫെയറിെൻറ പ്രവർത്തകരടങ്ങുന്ന വളൻറിയർ സംഘം വിദേശ തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തിയിരുന്നു. രോഗികൾക്ക് ആവശ്യമായ സാധന സാമഗ്രികൾ എത്തിച്ച് കൊടുക്കുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.
റമദാനിൽ സീബ്, ബർക്ക, മുസന്ന, ഖദറ, സുഹാർ, നിസ്വ, ഇബ്രി, ജഅ്ലാൻ ബുആലി തുടങ്ങിയ മേഖലകളിൽ അടക്കം വ്യാപകമായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ടീ വെൽഫെയർ ബാത്തിന കോഒാഡിനേറ്റർ റൂഹുള്ള ബർക്ക പറഞ്ഞു. മാനസിക സംഘർഷം കാരണം ബുദ്ധിമുട്ടുന്നവരുടെ ഫോൺ കോളുകളും ലഭിക്കുന്നുണ്ട്. ഇവരുമായി സംസാരിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച മികച്ച സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗികൾക്ക് മരുന്നുകൾ എത്തിച്ചുകൊടുക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.