അ​ൽ​ജി​ഫ്‌​നൈ​ൻ ഏ​രി​യ​യി​ൽ ടാ​ങ്ക​റി​ന്​ തീ​പി​ടി​ച്ച​ത്​ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി അ​ഗ്​​നി​രക്ഷാ സേ​നാം​ഗ​ങ്ങ​ൾ അ​ണ​ക്കു​ന്നു

സീ​ബി​ൽ ടാ​ങ്ക​റി​ന്​ തീ​പി​ടി​ച്ചു; ര​ണ്ടു​പേ​ർ​ക്ക്​ ദാ​രു​ണാ​ന്ത്യം

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ സീ​ബ്​ വി​ലാ​യ​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​ക്കു​ തീ​പി​ടി​ച്ചു​ ര​ണ്ടു​പേ​ർ മ​രി​ച്ചു. അ​ൽ​ജി​ഫ്‌​നൈ​ൻ ഏ​രി​യ​യി​ലാ​ണ്​ ദാ​രു​ണ​മാ​യ സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ ഏ​ത്​ രാ​ജ്യ​ക്കാ​രാ​ണെ​ന്ന​തി​നെ ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

അ​പ​ക​ടം ന​ട​ന്ന​യു​ട​നെ സ്ഥ​ല​ത്തെ​ത്തി​യ മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി അ​ഗ്​​നി​രക്ഷാ സേ​നാം​ഗ​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ള​രെ സാ​ഹ​സ​പ്പെ​ട്ടാ​ണ്​ തീ ​അ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Tags:    
News Summary - Tanker caught fire in Seebil; Tragic end for two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.