മസ്കത്ത്: സുല്‍ത്താനേറ്റിന്‍െറ സാമ്പത്തിക വൈവിധ്യവത്കരണം ശക്തിപ്പെടുത്താനുള്ള ദേശീയ പദ്ധതിയായ തന്‍ഫീദിന്‍െറ ഭാഗമായി സംഘടിപ്പിച്ച ജനപങ്കാളിത്ത പ്രദര്‍ശനം സന്ദര്‍ശിച്ചത് 8,000 പേര്‍. മൂന്നു ദിവസങ്ങളിലായി നടന്ന പ്രദര്‍ശനത്തില്‍ 121 പദ്ധതികളും നിര്‍ദിഷ്ട പദ്ധതികളും പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ, സര്‍വേകളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരവുമുണ്ടായിരുന്നു. സുല്‍ത്താനേറ്റിന്‍െറ വികസന പദ്ധതികള്‍ സംബന്ധിച്ചാണ് സര്‍വേയിലൂടെ ജനങ്ങളില്‍നിന്ന് അഭിപ്രായം തേടിയതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നായി 250ലധികം പ്രതിനിധികള്‍ പ്രദര്‍ശനത്തില്‍ സംബന്ധിച്ചു. നിര്‍മാണം, അടിസ്ഥാനസൗകര്യം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ള കമ്പനികള്‍ പങ്കെടുത്തു. 2020ഓടെ സുല്‍ത്താനേറ്റിന്‍െറ ആഭ്യന്തര ഉല്‍പാദനം 660 കോടി റിയാലായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്‍ഫീദ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. 2015ല്‍ 490 കോടി റിയാലായിരുന്നു ആഭ്യന്തര ഉല്‍പാദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.