ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി
Posted On
date_range Updated On
date_range യു.കെ സ്റ്റേറ്റ് സെക്രട്ടറി സയ്യിദ് ബദറുമായി ഫോണിൽ സംസാരിച്ചു
മസ്കത്ത്: ഗസ്സ യുദ്ധ പശ്ചാത്തലവുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും ബ്രിട്ടീഷ് വിദേശകാര്യ, കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണും ഫോണിൽ സംസാരിച്ചു.
ഗസ്സ മുനമ്പിലെ നിലവിലെ സാഹചര്യം, ചെങ്കടലിലെ കപ്പലുകളുടെ സഞ്ചാരം എന്നിവയെക്കുറിച്ച് ഇരു മന്ത്രിമാരും ചർച്ച ചെയ്തു. സമഗ്രമായ വെടിനിർത്തലിലെത്താനും ഗസ്സ മുനമ്പിലേക്ക് ദുരിതാശ്വാസ സഹായം നൽകാനും സമാധാനത്തിന് വഴിയൊരുക്കാനും അന്താരാഷ്ട്രതലത്തിൽ യോജിച്ച ശ്രമങ്ങളുടെ ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.