മസ്കത്ത്: രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും പരാതികളും നിർദേശങ്ങളും റിപ്പോർട്ടുകളും ദേശീയ തലത്തിൽ സമർപ്പിക്കാൻ ‘തജാവുബ്’ ഇ-പ്ലാറ്റ് ഫോം. നിലവിൽ 55 സർക്കാർ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള കേന്ദ്രീകൃത സമ്പ്രദായമാണിത്. ഗതാഗത വാർത്താവിനിമയ വിവര സാങ്കേതിക വിദ്യ മന്ത്രാലയം വിവിധ സർക്കാർ സ്ഥാപനങ്ങളിൽ തങ്ങളുടെ പരാതികളും നിർദേശങ്ങളും സമർപ്പിക്കാനാണ് പ്ലാറ്റ് ഫോം ആരംഭിച്ചിരിക്കുന്നത്. പ്ലാറ്റ് ഫോമിൽ പങ്കാളികളായ 42 സർക്കാർ സ്ഥാപനങ്ങളുടെ 1950 സേവനങ്ങൾക്കാണ് സേവനങ്ങൾ ലഭിക്കുന്നത്. പ്ലാറ്റ് ഫോം തുടങ്ങി ഒരാഴ്ചക്കുള്ളിൽ 4.500 ലധികം പരാതികളാണ് ലഭിച്ചത്. നിലവിൽ അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ഇത് ലഭ്യമാവുന്നത്.ഭാവിയിൽ കൂടുതൽ ഭാഷകളെ ഉൾപ്പെടുത്തും. സ്വദേശികൾക്കും വിദേശികൾക്കും അവരുടെ സിവിൽ ഐ.ഡി ഉപയോഗിപ്പിച്ച് എളുപ്പത്തിൽ പ്ലാറ്റ് ഫോമിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്.
സിവിൽ ഐഡിയുടെ വെരിഫിക്കേഷന് അപേക്ഷിക്കുന്ന സമയത്ത് ഒ. ടി. പി വരുന്നതായിരിക്കും. ഒ.ടി.പി ലഭിച്ചശേഷം രജിസ്റ്റ്ർ ചെയ്ത മൊബൈൽ ഫോൺ വഴി പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാവുന്നതാണ്. ഇവ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറും. പരാതികളും നിർദ്ദേശങ്ങളും പേരുവിവരങ്ങളില്ലാതെ സമർപ്പിക്കാൻ കഴിയില്ല. പരാതികൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യണമെങ്കിൽ വ്യക്തിഗത വിവരങ്ങൾ ആവശ്യമാണ്. എന്നാൽ, വ്യക്തിഗത വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കും. നിയമ ലംഘനങ്ങൾ, സർക്കാർ സ്ഥാപനങ്ങളിലെ സേവനങ്ങളിലെ തകരാറുകൾ എന്നിവ പരാതിയിലൂടെ നൽകാവുന്നതാണ്. ആർക്കെങ്കിലും നേരിട്ട് അനുഭവപ്പെട്ടവ പൊതുജന താൽപര്യം മാനിച്ച് പ്ലാറ്റ് ഫോമിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.