മ​സ്ക​ത്തി​ൽ ന​ട​ന്ന ‘ഗോ​ൾ​ഡ​ൻ ഫ്ര​ഷ്​’ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ലോ​ഞ്ചി​ങ്ങിൽ​നി​ന്ന്​

താജ്​ അൽ ഖൈർ സിഡ്​കോയുമായി കൈകോർത്തു; ‘ഗോൾഡൻ ഫ്രഷ്​’ ഉൽപന്നങ്ങൾ ഇനി ഒമാനിലും

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ഫ്രോ​സ​ൺ ഫു​ഡ്​​സി​ന്‍റെ മു​ൻ​നി​ര വി​ത​ര​ണ​ക്കാ​രാ​യ താ​ജ്​ അ​ൽ ഖൈ​ർ എ​ൽ.​എ​ൽ.​സി, യു.​എ.​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രോ​സ​സ്സ​ഡ്​ ഫു​ഡ്​ നി​ർ​മാ​താ​ക്ക​ളാ​യ സി​ഡ്​​കോ ഫു​ഡ്​​സ്​ ക​മ്പ​നി​യു​മാ​യി കൈ​കോ​ർ​ത്ത്​ അ​വ​രു​ടെ മു​ൻ​നി​ര ​ബ്രാ​ൻ​ഡാ​യ ‘ഗോ​ൾ​ഡ​ൻ ഫ്ര​ഷ്​’ ഉ​ൽ​പ​ന​ങ്ങ​ൾ ഒ​മാ​നി​ൽ എ​ത്തി​ക്കും. മ​സ്ക​ത്തി​ൽ ന​ട​ന്ന ലോ​ഞ്ചി​ങ്​ പ​രി​പാ​പ​ടി​യി​ൽ താ​ജ്​ അ​ൽ ഖൈ​ർ എം.​ഡി സ​ത്യ​നേ​ശ​ൻ, ബി​സി​ന​സ്​ ഹെ​ഡ്​ എം.​സി. വൊ​ഹ്​​റ, സി​ഡ്​​കോ ഫു​ഡ്​​സ്​ എം.​ഡി. മു​നീ​ർ ബാ​ർ​മ​റെ, താ​ജ്​ അ​ൽ ഖൈ​ർ സെ​യി​ൽ​സ്​ ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.


ക​ഴി​ഞ്ഞ ഒ​രു ദ​ശ​ക​ത്തി​നി​ടെ സി​ഡ്​​കോ ഫു​ഡ്​​സ്, പ്രോ​സ​സ്സ​ഡ്​ മീ​റ്റ്, പൗ​ൾ​ട്രീ, വെ​ജി​റ്റ​ബി​ൾ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ മു​ൻ​നി​ര നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യി മാ​റി​യെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​തേ കാ​ല​യ​ള​വി​ൽ​ത​ന്നെ ​ താ​ജ്​ അ​ൽ ഖൈ​റി​ന്​ ഒ​മാ​നി​ലെ ഫ്രോ​സ​ൺ ഫു​ഡ്​​സി​ന്‍റെ ഇ​റ​ക്കു​മ​തി, വി​ത​ര​ണം എ​ന്നി​വ​യു​ടെ മു​ൻ നി​ര​യി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കാ​നും ക​ഴി​ഞ്ഞു​വെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

കോ​ൺ ഡോ​ഗ്​​സ, ച​ങ്കി ചി​ക്ക​ൻ ന​ഗ്ഗ​റ്റ്​​സ്, ചി​ക്ക​ൻ കൊ​ഫ്ത, ഫ​ലാ​ഫ​ൽ തു​ട​ങ്ങി​യ നി​ര​വ​ധി ഉ​ൽ​പന്ന​ങ്ങ​ൾ ‘ഗോ​ൾ​ഡ​ൻ ഫ്ര​ഷ്​’ ബാ​ൻ​ഡി​ന്​ കീ​ഴി​ലു​ണ്ട്. ഒ​മാ​നി​ലെ എ​ല്ലാ പ്ര​ധാ​ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഗോ​ൾ​ഡ​ൻ ഫ്ര​ഷ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ട​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന്​ താ​ജ്​ അ​ൽ ഖൈ​ർ ബി​സി​ന​സ്​ ഹെ​ഡ്​ വൊ​ഹ്​​റ പ​റ​ഞ്ഞു.

Tags:    
News Summary - Taj Al Khair joins hands with CIDCO-Golden Fresh products now available in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.