സുൽത്താൻ ഹൈതം ബിൻ താരിഖിന് അൾജീരിയയിൽ നൽകിയ സ്വീകരണം
മസ്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൾജീരിയയിലെത്തി. ഹൗരി ബൗമെഡീൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുൽത്തനെയും പ്രതിനിധി സംഘത്തേയും അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മദ്ജിദ് തെബൂൺ സ്വീകരിച്ചു. അൾജീരിയൻ ഗവൺമെന്റിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സുൽത്താനും പ്രസിഡന്റും സൗഹൃദ കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും സൗഹൃദ സംഭാഷണങ്ങൾ നടത്തുകയും ഒമാനും അൾജീരിയയും തമ്മിലുള്ള ആഴത്തിലുള്ള വേരൂന്നിയ ബന്ധങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വേരൂന്നിയ ഉഭയകക്ഷി ബന്ധത്തിന്റെ സ്ഥിരീകരണമാണ് ഈ സന്ദർശനം. പരസ്പര നേട്ടങ്ങൾ കൈവരിക്കുന്നതിനും വിവിധ തലങ്ങളിൽ സഹകരണ മേഖലകൾ മെച്ചപ്പെടുത്തുന്നതിനും പങ്കാളിത്തത്തിന്റെയും നിക്ഷേപത്തിന്റെയും പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിനും സന്ദശനം ലക്ഷ്യമിടുന്നു. അറബ് നിലപാടുകൾ ഏകീകരിക്കുന്നതിനും സംയുക്ത അറബ് പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും ശക്തമായ ഊന്നൽ നൽകി ഇരു നേതൃത്വങ്ങളും തമ്മിലുള്ള ഉന്നതതല കൂടിയാലോചനകളും നടക്കും. വിവിധ സഹകരണ കരാറുകളിൽ ഒപ്പവെച്ചേക്കും.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സയ്യിദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി, ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി, അൾജീരിയയിലെ ഒമാൻ അംബാസഡർ സെയ്ഫ് ബിൻ നാസിർ അൽ ബദായ് എന്നിവരുടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.