ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സുൽത്താൻ

മസ്കത്ത്: സ​്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. സൗഹൃദ രാഷ്ട്രമായ ഇന്ത്യക്ക് തുടർച്ചയായ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച കേബ്ൾ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റുന്ന രീതിയിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ആത്മാർഥമായ ആശംസകള​ും സ​ുൽത്താൻ അറിയിച്ചു.

Tags:    
News Summary - Sultan wishes India a happy Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.