സലാല: സുപ്രീം കമാൻഡറായ സുൽത്താൻ ഹൈതം ബിൻ താരിഖ് ദോഫാർ ഗവർറേറ്റിലെ റോയൽ ആർമിയിലെ ഫിറാഖ് ഫോഴ്സ് കമാൻഡ് സന്ദർശിച്ചു. എൻഗൂർ സഹൽനൂത് ക്യാമ്പിൽ ഫിറാഖ് ഫോഴ്സ് കമാൻഡ് കെട്ടിട ഉദ്ഘാടനവും സുൽത്താൻ നിർവഹിച്ചു.
എൻഗൂർ സഹൽനൂത് ക്യാമ്പിൽ എത്തിയ സുൽത്താനെ ഒമാൻ റോയൽ ആർമിയുടെ കമാൻഡറും ഫിറാഖ് ഫോഴ്സിന്റെ കമാൻഡറുമായ മേജർ ജനറൽ മതാർ ബിൻ സലിം അൽ ബലൂഷി സ്വാഗതം ചെയ്തു. ഫിറാഖ് ഫോഴ്സ് നിർവഹിക്കുന്ന റോളുകളെയും ദേശീയ കടമകളെയും കുറിച്ചുള്ള സംക്ഷിപ്ത വിവരണം സുൽത്താന്‍ നൽകി. ഫിറാഖ് ഫോഴ്സ് ഓഫിസർമാരുമായി സുപ്രീം കമാൻഡർ ഫോട്ടോ എടുത്തു. പിന്നീട് പ്രദർശനം സന്ദർശിക്കാൻ പോയി. തുടർന്ന്, വിവിധ ഫീൽഡ് പരിശീലന രീതികളെക്കുറിച്ചുള്ള വിവരണം അദ്ദേഹത്തിന് നൽകി.
ആർ.എ.ഒ യൂനിറ്റുകളുടെയും റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെയും (ആർ.എ.എഫ്.ഒ) പിന്തുണയോടെ ഫിറാഖ് ഫോഴ്സ് നടത്തിയ ഫീൽഡ് പരിശീലന വ്യായാമങ്ങളും സുൽത്താൻ ശ്രദ്ധിച്ചു. സുൽത്താനോടുള്ള വിശ്വസ്തതയും നന്ദിയും പ്രകടിപ്പിക്കുന്ന ഗാനങ്ങൾ ആലപിച്ച ‘ഹാബൂത്ത്’ എന്ന പ്രകടനത്തോടെയാണ് പരിപാടി അവസാനിച്ചത്. സൈനികർ സുപ്രീം കമാൻഡർക്ക് സൈനിക സല്യൂട്ട് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.