ബ്രിട്ടനിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖിന് നൽകിയ സ്വീകരണം
Posted On
date_range Updated On
date_range അനുശോചനവുമായി സുല്‍ത്താന്‍ ബ്രിട്ടനിലെത്തി
മസ്‌കത്ത്: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചനവുമായി ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് വെള്ളിയാഴ്ച ബ്രിട്ടനിലെത്തി. ബ്രിട്ടീഷ് രാജാവിന്റെ പ്രതിനിധിയും യു.കെയിലെ ഒമാൻ എംബസി അംഗങ്ങളും ചേർന്ന് സുൽത്താനെ സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ സ്വീകരിച്ചു. പുതിയ രാജാവായി ചുമതലയേറ്റ ചാള്‍സ് മൂന്നാമനെ അഭിനന്ദിക്കുകയും ചെയ്യും. ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയും വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും സുൽത്താനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.