മസ്‌കത്ത്: ഒമാനിലെ പഴം-പച്ചക്കറി മേഖലയിൽ ആദ്യമായി എഫ്.എസ്.എസ്.സി 22000 സർട്ടിഫിക്കറ്റ് നേടുന്ന സ്ഥാപനമായി സുഹൂൽ അൽ ഫയ്ഹ. ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കേഷൻ ബോഡിയായ അസെർട്ടയെ പ്രതിനിധീകരിച്ച് ക്യൂപ്രോ കൺസൾട്ടൻസി മാനേജിംഗ് ഡയറക്ടർ അഷീഫ് സുഹൂൽ അൽ ഫയ്ഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദിന് സർട്ടിഫിക്കറ്റ് കൈമാറി. ഗ്ലോബൽ ഫുഡ് സേഫ്റ്റി ഇനീഷ്യേറ്റീവ് സ്‌കീമിനു കീഴിലുള്ള സർട്ടിഫിക്കേഷനാണ് സുഹൂൽ അൽ ഫയ്ഹ സ്വന്തമാക്കിയത്.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കേഷൻ സ്വന്തമാക്കാൻ സാധിച്ചതിൽ മാനേജ്‌മെന്റ് സന്തോഷം പ്രകടിപ്പിച്ചു. ഉൽപ്പന്നങ്ങൾ ഉന്നത നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൈകാര്യം ചെയ്യുന്നുണ്ടെന്നും സംഭരിക്കപ്പെടുന്നുണ്ടെന്നും വിതരണം ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കുന്നതാണ് സർട്ടിഫിക്കേഷൻ. ഒമാനിലും ഇന്ത്യയിലുമുള്ള വ്യാപാര-വാണിജ്യ സംരംഭമായ കെ.വി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലൊന്നാണ് സുഹൂൽ അൽ ഫയ്ഹ.
കെ.വി ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ജബ്ബാർ ടീമിന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനമറിയിച്ചു. ഡയറക്ടർ അബ്ദുൽ ലത്തീഫ്, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ജാസിം ജബ്ബാർ, മുഹമ്മദ് സവാദ്, ജാഫർ ജബ്ബാർ, ജഹാസ് ജബ്ബാർ, സാജിദ് വാഹിദ്, ഇർഫാദ് ലത്തീഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സർട്ടിഫിക്കേഷൻ കമ്പനിയുടെ ഭാവി പരിപാടികളെ മുന്നോട്ട് നയിക്കുമെന്നും ഒമാനിലെ ഭക്ഷ്യസുരക്ഷാ നിലവാരം മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മാനേജ്‌മെന്റ് ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.