Posted On
date_range Updated On
date_range ബുറൈമിയിലെ പ്രവാസികളിൽ ദുഃഖം പടർത്തി സുബ്രുവിന്റെ വിയോഗം
ബുറൈമി: തൃശൂർ മാള പുത്തൻചിറ സ്വദേശി സുബ്രുവിന്റെ (65) വിയോഗം ബുറൈമിയിലെ സുഹൃത്തുക്കളിൽ ദുഃഖം പടർത്തി.38 വർഷമായി അൽ ബുറൈമി കോളജ് ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ഒരുമാസം മുമ്പ് മൂത്രസംബന്ധമായ അസുഖത്തിന് ചികിത്സിക്കാൻ നാട്ടിൽ പോയതായിരുന്നു.
വിദഗ്ധ ചികിത്സയിൽ ഹെർണിയ കണ്ടെത്തുകയും ഓപറേഷൻ നടത്തുകയും ചെയ്തു.സുഖമായി വരുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ മരിക്കുന്നത്. വളരെ ശാന്തനായി തന്റെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സുബ്രുവിനെ കോളജ് അധികൃതർക്കും ബുറൈമി പ്രവാസികൾക്കും ഒരുപോലെ ഇഷ്ടമായിരുന്നു.
ഭാര്യ: കാഞ്ചന. മക്കൾ: ആതിര, ആദർശ്. സുബ്രുവിന്‍റെ വിയോഗത്തിൽ ബുറൈമി പ്രവാസി ഗ്രൂപ്, ബുറൈമി സ്നേഹതീരം എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.