ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം വീണ്ടും കുറഞ്ഞു

മസ്‌കത്ത്: ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതം വീണ്ടും കുറഞ്ഞതായി കപ്പൽ ട്രാക്കിങ് ഡാറ്റ. മേഖലയിലെ ചരക്കുകപ്പലുകൾ നേരിടുന്ന സുരക്ഷാ ആശങ്കകൾക്കിടെയാണ് ഗതാഗതത്തിൽ കുറവുണ്ടായത്.

റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ആഴ്ചയിൽ നാല് കപ്പലുകൾ കടലിടുക്കിലൂടെ പുറത്തേക്കും 10 കപ്പലുകൾ അകത്തേക്കും സഞ്ചരിച്ചു. കഴിഞ്ഞ 10 ദിവസത്തെ ശരാശരി പ്രതിദിനം 14 കപ്പലുകളാണ്.ട്രാൻസ്‌പോണ്ടറുകൾ പ്രവർത്തനരഹിതമായതിനാൽ ചില കപ്പലുകളുടെ സഞ്ചാരം കണക്കുകളിൽ ഉൾപ്പെടാതിരിക്കാനുള്ള സാധ്യതയുണ്ട്.

ലോകത്തിലെ പ്രധാന എണ്ണ-വാതക ഗതാഗത പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിലെ കുറവ് ആഗോള ഊർജ വിതരണത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Decline in shipping traffic through the Strait of Hormuz again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.