മസ്കത്ത്: റൂവി സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ സ്നാപക യോഹന്നാന്റെ ഓര്മപെരുന്നാള് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആചരിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് 7.30ന് സന്ധ്യാപ്രാർഥന, ആശീര്‍വാദം എന്നിവയും വെള്ളിയാഴ്ച രാവിലെ ഏഴിന് പ്രഭാത പ്രാർഥന, എട്ടിന് വിശുദ്ധ അഞ്ചിന്മേല് കുര്‍ബാന എന്നിവയും നടക്കും. ഒമാനില്‍ ആദ്യമായാണ് അഞ്ചിന്മേല് കുര്‍ബാന നടക്കുന്നത്.
തുടര്‍ന്ന് ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കും. അന്നുതന്നെ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് ഉണ്ടായിരിക്കുമെന്ന് വികാരി ഏലിയാസ് കണ്ടോത്രക്കല് അറിയിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കിഴില്‍ യാക്കോബായ സഭക്ക് നാല് ദേവാലയങ്ങളാണ് ഒമാനിലുള്ളത്. അതില്‍ 45 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് റൂവി സെന്റ് മേരീസ് ദേവാലയം. 1980 ജൂലൈ 18നാണ് ആദ്യം കുര്‍ബാന നടന്നത്. ഒമാനിലെ യാക്കോബായ സഭയുടെ തല പള്ളിയായിട്ടായാണ് ഈ ദേവാലയം അറിയപ്പെടുന്നത്.
മഹാ പരിശുദ്ധനായ മഞ്ഞിനിക്കര ബാവായുടെ തിരുശേഷിപ്പ് ഈ ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ദേവാലയത്തിന്റ നിലവിലെ ഭരണസമിതി അംഗങ്ങള്‍ ഫാ. ലിയാസ് കണ്ടോത്രയ്ക്കല്‍ (വികാരി), ബിന്ദു പാലക്കല്‍ (വൈസ് പ്രസിഡന്റ്), ജോഗിന്സ് കുരിയാക്കോസ് (സെക്രട്ടറി), അനില്‍ പോള്‍ (ട്രസ്റ്റി), വിജു മോസസ് (ജോയന്റ് ട്രസ്റ്റി), ഷിബു രാജന് (ജോയന്റ് സെക്രട്ടറി), ബൈജു തങ്കച്ചന്, ജിജോ ജോഷ്വാ, ജിബി ജോസഫ്, ബിന്ദു ജോര്‍ജ്, ദീപാ ജോഗിന്സ്, സിസിലി വിജു (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ്.
ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ വൈകീട്ട് 7.30 മുതല്‍ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഫാ. റിനോ അനിക്കല്, ഫാ. ടിനു കേളമ്പകലത്തില്, ഫാ. ലിജോ പുത്തന്‍പുരക്കല്‍, ഫാ. ജിന്പ് തെക്കെകുഴിയില്, ഫാ. ഏലിയാസ് കണ്ടോത്രക്കല് എന്നിവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.