എസ്​.ക്യു.യു രണ്ടാം ഘട്ട ബിരുദദാന ചടങ്ങ്

എസ്​.ക്യു.യു രണ്ടാം ഘട്ട ബിരുദദാനം

മസ്​കത്ത്​: സുൽത്താൻ ഖാബൂസ്​ യൂനിവേഴ്​സിറ്റിയുടെ 31ാമത് ബാച്ചിലെ രണ്ടാം ഘട്ട വിദ്യാർഥികളുടെ ബിരുദദാനം നടന്നു. ഉന്നത വിദ്യാഭ്യാസ, ഗവേഷണ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അൽ മഹ്‌റൂഖി അധ്യക്ഷത വഹിച്ചു.

കോളജ് ഓഫ് അഗ്രികൾച്ചറൽ ആൻഡ് മറൈൻ സയൻസസ്, കോളജ് ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസ്, കോളജ് ഓഫ് നഴ്സിങ്​, കോളേജ് ഓഫ് സയൻസ്, കോളേജ് ഓഫ് എഡ്യൂക്കേഷൻ, കോളേജ് ഓഫ് ലോ എന്നിവിടങ്ങളിൽനിന്നുള്ള 1,464 വിദ്യാഥികളാണ്​ ബിരുദം ഏറ്റുവാങ്ങിയത്​. ഇൗ ബാച്ചിലെ 1498 വിദ്യാർഥികൾ നേരത്തെ ബിരുദം ഏറ്റുവാങ്ങിയിരുന്നു. 32ാമത്​ ബാച്ചിലെ 2715 വിദ്യാർഥികളുടെ ബിരുദദാനം ശനി, തിങ്കൾ ദിവസങ്ങളിൽ തൊഴിൽ മന്ത്രി ഡോ. മഹദ് സെയ്ദ് ബാവോയ്‌നി​െൻറ നേതൃത്വത്തിൽ നടക്കും

Tags:    
News Summary - SQU Second Level Graduation Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.