ബെർലിനിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് വേൾഡ് സമ്മർ ഗെയിംസിന്റെ ഉദ്ഘാടന
ചടങ്ങിൽ ഒമാൻ ടീം അംഗങ്ങൾ
മസ്കത്ത്: ബെർലിനിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് വേൾഡ് സമ്മർ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി ഒമാനും. ഗെയിംസിന്റെ 16ാമത് പതിപ്പിന്റെ ഉദ്ഘാടനം ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ജർമനിയുടെ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറിന്റെ അധ്യക്ഷതയിൽ നടന്നു. ജർമനിയിലെ ഒമാൻ അംബാസഡർ മൈത ബിൻത് സെയ്ഫ് അൽ മഹ്റൂഖി സംബന്ധിച്ചു.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ പങ്കെടുത്ത ചടങ്ങിൽ നിരവധി സംഗീത, ലൈറ്റ്, ഫയർ പ്രകടനങ്ങൾ ഉദ്ഘാടന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. നോർവീജിയൻ ജോഡിയായ ’മാഡ്കോൺ’ ഗെയിമുകൾക്കായി നിങ്ങൾ തയാറാണോ എന്ന ഔദ്യോഗിക ഗാനവും അവതരിപ്പിച്ചു.
13 വ്യത്യസ്ത കായിക ഇനങ്ങളിൽ പങ്കെടുക്കുന്ന ഒമാനി സ്പെഷൽ ഒളിമ്പിക്സ് പ്രതിനിധി സംഘത്തിൽ മാനസിക വൈകല്യമുള്ള 36 കളിക്കാരും മറ്റുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.