സൗത്ത് ബാത്തിന ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ സിഗ് ഡോണറ്റ് വേള്‍ഡ് സുഹാര്‍
മസ്കത്ത്: കെ.സി.സി ഖദ്റ ഗ്രൗണ്ടില്‍ നടന്ന സൗത്ത് ബാത്തിന ക്രിക്കറ്റ് ലീഗ് 2022ല്‍ സിഗ് ഡോണറ്റ് വേള്‍ഡ് സുഹാര്‍ ജേതാക്കളായി. ഫൈനലില്‍ എഫ്.സി ഗോവ ക്രിക്കറ്റേഴ്സിനെ 88 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ലീഗിലെ മികച്ച ബാറ്ററായി സല്മാന് (സൂപ്പര്‍ ഇലവന് ബര്‍ക), മികച്ച ബൗളറായി സലീം ഇബ്റാഹിം (എഫ്.സി ഗോവ ക്രിക്കറ്റേഴ്സ്), മികച്ച കളിക്കാരനായി സിഗിന്റെ താരം സൂരജ് രമേശ് എന്നിവരെ തിരഞ്ഞെടുത്തു. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചായി സിഗിന്റെ സമീര്‍ അമീറിനെയും ഈ സീസണിലെ മികച്ച ടീമായി സിഗ് ഡോണറ്റ് വേള്‍ഡ് സുഹാറിനെയും തിരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള കാഷ് പ്രൈസും ട്രോഫികളും വിതരണം ചെയ്തു. സിഗ് ടീം ക്യാപ്റ്റന്‍ ജിജു ട്രോഫിയും കാഷ് പ്രൈസും ഏറ്റുവാങ്ങി. കെ.എം.സി.സി, കൈരളി ഭാരവാഹികളും വിശിഷ്ട വ്യക്തികളും സമ്മാന വിതരണ ചടങ്ങില്‍ സംബന്ധിച്ചു. എസ്.ബി.സി.എല്‍ മൂന്നാം എഡിഷന് ഉടൻ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടീം രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കും 78518450, 95861919 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.