ഒമാനിൽ ചില നോട്ടുകളുടെ ഉപയോഗം അവസാനിപ്പിക്കുന്നു

മസ്കത്ത്: രാജ്യത്തെ നോട്ടുകളിലെ ചില വിഭാഗങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) അറിയിച്ചു. ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 360 ദിവസത്തെ കാലയളവിന് ശേഷം പ്രാബല്യത്തിൽ വരും.

ഇതിന് ശേഷം ഇത്തരം നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായി കണക്കാക്കും. 2020ന് മുമ്പുള്ള കാലങ്ങളിൽ സി.ബി.ഒ പുറത്തിറക്കിയ കറൻസികളുടെ ചില വിഭാഗങ്ങളുടെ ഉപയോഗമാണ് അവസാനിപ്പിക്കുന്നത്. ഇത്തരം ബാങ്ക് നോട്ടുകൾ കൈവശമുള്ളവർ അവ മാറ്റിയെടുക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.

ഉപയോഗം അവസാനിപ്പിക്കുന്ന കറൻസികൾ;

-1995 നവംബറിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ ഒരു റിയാൽ, 500 ബൈസ, 200 ബൈസ, 100 ബൈസ

-2000 നവംബറിൽ ഇഷ്യൂ ചെയ്ത 50, 20, 10, അഞ്ച് റിയാലുകൾ

- 2005ൽ പുറത്തിറക്കിയ ഒരു റിയാൽ

- 2010ൽ പുറത്തിറക്കിയ 20 റിയാൽ

- 2011, 2012 വർഷങ്ങളിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നൽകിയ 50, 10, അഞ്ച് റിയാലുകൾ

- 2015ൽ പുറത്തിറക്കിയ ഒരു റിയാൽ

- 2019ൽ നൽകിയ 50 റിയാൽ

Tags:    
News Summary - Some notes are being phased out in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.