ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ കനത്ത മഴക്ക്​ സാധ്യത

മസ്കത്ത്​: ന്യൂനമർദ്ദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച രാത്രി 10വരെ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ബുറൈമി, ദാഹിറ, തെക്ക്​-വടക്ക്​ ബാത്തിന, ദാഖിലിയ, വടക്കൻ-തെക്കൻ ശർഖിയ, ദോഫാർ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക.

ഈ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ 20-45 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27മുതൽ 64 കി.മീറ്റർ വേഗതയിൽ കാറ്റ്​ വീശാനും സാധ്യതയുണ്ട്​. പൊടി ഉയരുന്നതിനാൽ ദൃശ്യപരതയെയും ബാധിച്ചേക്കും. താഴ്ന്ന സ്ഥലങ്ങൾ, വാദികൾ എന്നിവിടങ്ങളിൽനിന്ന്​ മാറി നിൽക്കണമെന്നും വാദികളിൽ നീന്താൻ ശ്രമിക്കരുതെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർഥിച്ചു.

കുട്ടികളെ നിരീക്ഷിക്കണമെന്നും സുരക്ഷ മുൻനിർത്തി അവരെ ഒരിക്കലും വാദികൾ മുറിച്ച്​ കടക്കാൻ അനുവദിക്കരുതെന്നും നിർദേശിച്ചു.

Tags:    
News Summary - Some governorates may get heavy rains today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.