Posted On
date_range Updated On
date_range ചില പശ്ചിമേഷ്യൻ സർവിസുകൾ താൽക്കാലികമായി റദ്ദാക്കി സലാം എയർ
മസ്‌കത്ത്: പ്രാദേശിക സംഘർഷം രൂക്ഷമായതോടെ ചില പശ്ചിമേഷ്യൻ സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ബജറ്റ് എയർലൈനായ സലാം എയർ അറിയിച്ചു. പല രാജ്യങ്ങളും വ്യോമാതിർത്തിയിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത് വിമാന സർവിസുകൾക്ക് തിരിച്ചടിയായി. കുവൈത്ത് സിറ്റി, ഷാർജ, ദോഹ, ദമ്മാം എന്നീ നഗരങ്ങളിലേക്കുള്ള സർവിസുകൾ മാർച്ച് 31 വരെ എയർലൈൻസ് നിർത്തിവെച്ചിട്ടുണ്ട്.
കൂടാതെ, ഇറാൻ, ഇറാഖ്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകളും ഏപ്രിൽ 30 വരെയും റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കും ക്ഷേമത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് സലാം എയർ അറിയിച്ചു. യാത്രക്കാർക്കായി 24 മണിക്കൂർ ഹെൽപ് ലൈൻ സേവനം ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.