Posted On
date_range Updated On
date_range ഒമാൻ എയർ സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കായി മത്സരം നടത്തി
മസ്കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ 24ാം വാർഷികം പ്രമാണിച്ച് സോഷ്യൽമീഡിയ ഉപഭോക്താക്കൾക്കായി പ്രത്യേക മത്സരം സംഘടിപ്പിച്ചു. ഒമാൻ എയറുമായി ബന്ധപ്പെട്ട പ്രത്യേക ഒാർമയോ അനുഭവമോ പങ്കുവെക്കുന്ന മത്സരം ട്വിറ്റർ, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിലാണ് നടന്നത്. ഫോളോവർമാർക്ക് അനുഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിഡിയോകളോ 200 വാക്കിൽ അധികരിക്കാത്ത ക്യാപ്ഷനോടെ സാമൂഹിക മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. അവസാന റൗണ്ട് മത്സരത്തിൽ ടീന നൈജൽ, കെവിൻ വാട്ട്സൺ സായ്, ജോർജ് തോമസ്, ഇബ്രാഹീം ഖലീൽ എന്നിവരാണ് മത്സരത്തിൽ വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.