സലാല: എസ്.എന്‍.ഡി.പി യോഗം നേരിട്ട് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി നിശ്ചയിച്ച പശ്ചാത്തലത്തില്‍ മുന്‍ സലാല യൂനിയന്‍ പ്രസിഡന്റ് കെ.കെ. രമേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു.
നിലവിലുള്ള ശാഖകള്‍ക്ക് പകരം പുതിയവ രൂപവത്കരിച്ച് തൽപരകക്ഷികളെ നിയമിക്കാനാണ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ശ്രമിക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
പുനഃസംഘടനക്ക് അനാവശ്യമായ കാലതാമസമാണ് എടുക്കുന്നത്. ചില തൽപരകക്ഷികൾ ചേര്‍ന്ന് ശ്രീനാരായണീയരുടെ കൂട്ടായ്മയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ഇത്തരം വിഷയങ്ങള്‍ എസ്.എന്‍ ഡി.പി യോഗ നേതൃത്വത്തെ അറിയിച്ചതായും ഇവര്‍ പറഞ്ഞു. എസ്.എന്‍.ഡി.പി സലാല യൂനിയന്‍ ഭാരവാഹികളുടെ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് താൽകാലിക ചുമതല നല്‍കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.