എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഹമരിയ സംഘടിപ്പിച്ച കുടുംബസംഗമത്തിൽനിന്ന്
മസ്കത്ത്: എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ഹമരിയ ശാഖയുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു.ബർക്കയിലുള്ള ജൂഡ് ഷാലറ്റ് ഹാളിൽ നടന്ന കുടുംബസംഗമം എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ ചെയർമാൻ എൽ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ശാഖ രക്ഷാധികാരി ജി. ബാബു അധ്യക്ഷത വഹിച്ചു. കൺവീനർ ജി.രാജേഷ്, കോർ കമ്മിറ്റി മെംബർമാരായയ ടി.എസ് വസന്തകുമാർ, റിനേഷ് എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി ജോതികുമാർ സ്വാഗതവും പ്രസിഡന്റ് വിഷ്ണു രാജ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് അനിൽ കുമാർ, ജോയിന്റ് സെക്രട്ടറി കെ.പി. കുമാർ,കൗൺസിലമാരായ ബിജു രാജ്, വിവേക്, രവധി ശാഖ മെമ്പേഴ്സും സംബന്ധിച്ചു.
ഗായകൻ സുനീത്കുമാർ, മലയാള ചലച്ചിത്ര അഭിനേതാവായ വിവേക്, ഹമരിയ ശാഖക്ക് പുതുജീവൻ നൽകാൻ സഹായങ്ങൾ നൽകിയ മസ്ക്കത്ത് ശാഖാ പ്രവർത്തകരെയും ആദരിച്ചു.നിരവധി കലാപരിപാടികളും കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക മത്സരങ്ങളും സ്ത്രീകളുടെയും പുരുഷൻമാരുമായും വടംവലിയും .ബർക്കയിലുള്ള കേരള കഫേ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണവും ലൈവ് കിച്ചണും ശ്രദ്ധേയമായി. തുടർന്ന് മത്സരത്തിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.