എ​സ്.​എ​ൻ ട്ര​സ്റ്റ് ഒ​മാ​ൻ എം​പ​വ​ർ​മെൻറ് സിം​പോ​സി​യ​ത്തി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ

എ​സ്.​എ​ൻ ട്ര​സ്റ്റ് ഒ​മാ​ൻ എം​പ​വ​ർ​മെ​ന്‍റ് സിം​പോ​സി​യ​ങ്ങ​ൾ​ക്ക് തു​ട​ക്കം

മ​സ്ക​ത്ത്​: ശ്രീ ​നാ​രാ​യ​ണ ട്ര​സ്റ്റ് ‘വി​ദ്യ​കൊ​ണ്ട് പ്ര​ബു​ദ്ധ​രാ​വു​ക’ എ​ന്ന ത​ല​​ക്കെ​ട്ടി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന ശാ​ക്തീ​ക​ര​ണ സിം​ബോ​സി​യ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. എ​സ്.​എ​ൻ ട്ര​സ്റ്റി​ന്‍റെ പ്രോ​ഗ്ര​സ് ത്രൂ ​എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്ന ക​മ്മി​റ്റി​യാ​ണ് വി​വി​ധ സിം​ബോ​സി​യ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

വി​ദ്യ​ഭ്യാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ശ്ര​ദ്ധ​പ​തി​പ്പി​ക്കേ​ണ്ട ആ​ധു​നി​ക വി​ദ്യ​ഭ്യാ​സ സ​മ്പ്ര​ദാ​യ​വും ചൂ​ണ്ടി​ക്കാ​ട്ടി. ട്ര​സ്റ്റ് അ​ഡ്വൈ​സ​ർ അ​ഡ്വ. എം.​കെ .പ്ര​സാ​ദ് സം​സാ​രി​ച്ചു.

ട്ര​സ്റ്റ് ജ​ന​റ​ൽ​സെ​ക്ര​ട്ട​റി എ​സ്. ദി​ലീ​പ് മോ​ട്ടി​വേ​ഷ​ന​ൽ ക്ലാ​സ്സ് എ​ടു​ത്തു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ രാ​ജേ​ഷ് പ​ന്ത​യി​ൽ, റെ​ജി ക​ള​ത്തി​ൽ, സു​നി​ൽ സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ഡോ ​മോ​ഹ​ൻ പൂ​ലേ​നി ര​ചി​ച്ച മൈ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര, റെ​ജി ക​ള​ത്തി​ൽ ര​ചി​ച്ച മ​ഴ​വി​ല്ലി​നു പു​റ​കെ എ​ന്നീ പു​സ്ത​ക​ങ്ങ​ൾ ലീ​പ്കു​മാ​ർ, ജ​ഗ​ജി​ത് പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ​രി​ച​യ​പ്പെ​ടു​ത്തി.

ട്ര​സ്റ്റ് ആ​ദ്യാ​ത്മി​ക സ​മി​തി​യു​ടെ ചു​മ​ത​ല​യു​ള്ള​സു​രേ​ഷ് തേ​റ​മ്പി​ൽ, ട്ര​സ്റ്റ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മ​ധു , ബി​ജു​ദേ​വ് എം.​എ​ൻ പ്ര​സാ​ദ്, മ​ണി​ക​ണ്ഠ​ൻ​കോ​താ​ട്ട്,സ​ജു​മോ​ൻ തു​ട​ങ്ങി​യ​ർ നേ​തൃ​ത്വം ന​ൽ​കി. ദേ​വി​ക സ​ന്തോ​ഷ് അ​വ​താ​രി​ക​യാ​യി. ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി സ​ത്യ​ൻ ന​ന്ദി​പ​റ​ഞ്ഞു. 

Tags:    
News Summary - SN Trust Oman Empowerment Symposiums Begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.