എസ്.എം.എസ് യുവജനോത്സവം 13, 14 തീയതികളിൽ

സുഹാർ: സുഹാർ മലയാളിസംഘം (എസ്​.എം.എസ്​) ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറിന്റെ സഹകരണത്തോടെ ഒക്ടോബർ 13, 14 തീയതികളിൽ വിവിധ സ്റ്റേജ്, സാഹിത്യമത്സരങ്ങളോടെ ‘എസ്.എം.എസ് യുവജനോത്സവം-2023’ സംഘടിപ്പിക്കും. ഒമാനിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിദ്യാർഥികളല്ലാത്തവർക്ക് ഓപൺ വിഭാഗത്തിൽ മത്സരങ്ങൾ ഉണ്ടായിരിക്കും.

സബ് ജൂനിയർ (10 വയസ്സിന്​ താഴെ), ജൂനിയർ (10-14), സീനിയർ (15-18), ഓപൺ കാറ്റഗറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലാകും മത്സരങ്ങൾ. ആകെ 34 ഇനങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, തിരുവാതിരക്കളി, മോണോ ആക്ട്, ഫാൻസി ഡ്രസ് തുടങ്ങി ഇരുപതിലധികം സ്റ്റേജിനങ്ങളും മ്യൂസിക് വിഭാഗത്തിൽ ലളിതഗാനങ്ങൾ, സിനിമാഗാനങ്ങൾ, ക്ലാസിക്കൽ മ്യൂസിക്, മാപ്പിളപ്പാട്ട് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കവിതപാരായണം, ഉപന്യാസരചന, കഥരചന, ചിത്രരചന തുടങ്ങിയ വിവിധ മത്സരങ്ങൾ സ്റ്റേജിതര ഇനങ്ങളിൽ നടക്കും.

കഴിഞ്ഞ എസ്.എം.എസ് യുവജനോത്സവത്തിൽ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നായി 400ൽപരം പേർ പങ്കെടുത്തിരുന്നു. ഇത്തവണയും വിപുലമായ പങ്കാളിത്തമാണ്​ സംഘാടകസമിതി പ്രതീക്ഷിക്കുന്നത്​. അതത് മേഖലകളിൽ കഴിവ് തെളിയിച്ച ഉന്നതരായ വിധികർത്താക്കളെ ഇന്ത്യയിൽനിന്ന് പ്രത്യേകം കൊണ്ടുവരും.

പങ്കെടുക്കുന്നവർക്ക് മത്സരത്തിന്റെ അവസാനം വിധികർത്താക്കളുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും. എല്ലാ ബദർ അൽ സമ ആശുപത്രി കൗണ്ടറുകളിലും മറ്റ് പ്രശസ്തമായ ഷോപ്പിങ്​ ഔട്ട്ലെറ്റുകളിലും അപേക്ഷ ഫോറം ലഭ്യമാണ്. അപേക്ഷ ഗൂഗിൾ ഫോമായി ലഭിക്കാനോ കൂടുതൽ അന്വേഷണത്തിനോ 7880 1169, 95154486 എന്ന നമ്പറിലോ ബന്ധപ്പെടാം.

Tags:    
News Summary - S.M.S Youth Festival on 13th and 14th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.